sreekala
ശ്രീകല

ചെങ്ങന്നൂർ: ഭാരതീയ തപാൽ വകുപ്പ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്
മേഖലയിൽ സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന പ്രീമിയം ചെങ്ങന്നൂർ പാണ്ടനാട് വന്മഴി രാധേയത്തിൽ എൻ.ആർ ശ്രീകല നേടി. പോസ്റ്റൽ വകുപ്പിൽ ഡയറക്ട് ഏജന്റ് ശ്രീകലയ്ക്ക് കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഷൂലി ബർമ്മൻ കാഷ് അവാർഡും പ്രശംസാ പത്രവും നൽകി ആദരിച്ചു. പുരസ്കാരദാന ചടങ്ങിൽ ഡയറക്ടർ ഒഫ് പോസ്റ്റൽ പോസ്റ്റൽ സർവീസസ് സി.ആർ രാമകൃഷ്ണൻ, ഡെപ്യൂട്ടി ഡിവിഷണൽ മാനേജർ കെ.വി വിജയകുമാർ, തപാൽ സൂപ്രണ്ട് ലത ഡി.നായർ, റീന സൂസൻ മാത്യു , വിഷ്ണു പ്രസാദ് എന്നിവർ പങ്കെടുത്തു.