പ്രമാടം : വി കോട്ടയത്ത് കമ്മ്യൂണിസ്​റ്റ് പാർട്ടിയുടെ വളർച്ചക്ക് ഏ​റ്റവും കൂടുതൽ പങ്ക് വഹിച്ചവരിൽ ഒരാളായ വി.കെ .പുരുഷോത്തമന്റെ രണ്ടാം അനുസ്മരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി ശ്യാം ലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മി​റ്റി അംഗങ്ങളായ എം.അനീഷ് കുമാർ ,കെ.ആർ.ജയൻ, ലോക്കൽ സെക്രട്ടറി ശ്രീകുമാർ മുട്ടത്ത്, അംഗങ്ങളായ പി.ജി.പുഷ്പരാജൻ, ജി. ഹരികൃഷ്ണൻ, സുരഭി ബിനു,നിഷാ മനോജ്, സേതു, കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം ഹരികുമാർ മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.