ചെങ്ങന്നൂർ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് പ്രവർത്തിക്കുന്ന ദേശിയ ഏജൻസിയായ നാഷണൽ അസസ് മെന്റ് ആൻഡ് അസിക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക് ) അംഗീകാരം പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജിന് ലഭിച്ചു. അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും, പരിചയവും, വിദ്യാർത്ഥികളുടെ നിലവാരവും, കോളേജിന്റെ പശ്ചാത്തല സൗകര്യം തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം. കലാശലിംഗം യൂണിവേഴ്സിറ്റി ഡീൻ ഡോ. മുരുകൻ പള്ളികൊണ്ട രാജശേഖരൻ (ചെയർമാൻ), ഗുരു ജംഭേശ്വർ യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ഹേം ചന്ദർ ഗാർഗ് , ബാംഗ്ലൂർ ബി.എം.എസ് കോളേജ് പ്രൊഫ. ഡോ.ബി.വി രവിശങ്കർ എന്നിവർ അടങ്ങുന്ന നാക് പീർ ടീമിന്റെ രണ്ടു ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. സ്ഥാപിതമായതിനു ശേഷം എറ്റവും കുറഞ്ഞ കാലയളവിൽ നാക് അംഗീകാരം ലഭിച്ച ചുരുക്കം കോളേജുകളിൽ ഒന്നാണ് ചെങ്ങന്നൂരിലെ പ്രൊവിഡൻസ് കോളേജ് ഓഫ് എൻജിനീയറിംഗ്.