അടൂർ: കേരള സർവകലാശാല ബെസ്റ്റ് ഫിസിക്യു ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ എട്ടുപോയിന്റ് നേടി അടൂർ സെന്റ് സിറിൾസ് കോളേജ് ഒന്നാം സ്ഥാനത്ത് എത്തി. നാഷണൽ കോളേജ് തിരുവനന്തപുരം,ടി.കെ.എം.എം കോളേജ് നങ്ങ്യാർകുളങ്ങര എന്നിവർ ഏഴ് പോയിന്റോടെ രണ്ടാം സ്ഥാനം പങ്കിട്ടു. അടൂർ സെന്റ് സിറിൾസ് കോളേജിൽ നടന്ന മത്സരം സർവകലാശാല ഫിസിക്യു ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ബൈജു പി.ജോസിന്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പൽ അനിത തോമസ് ഉദ്ഘാടനം ചെയ്തു. പുനലൂർ എസ്.എൻ.കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥ് ജയൻ മിസ്റ്റർ കേരള സർവകലാശാലയായി തിരഞ്ഞെടുത്തു. ഇന്ത്യൻ ബോഡി ബിൽഡിംഗ്‌ ടീം കോച്ചും ഇന്ത്യൻ നാഷണൽ പ്ലയറുമായ ബേബി പ്ലാംകൂട്ടം സമ്മാന വിതരണം നടത്തി. സുപ്രണ്ട് ജോൺ വർഗീസ് ആശംസകൾ നേർന്നു.