ഏനാത്ത് : ഏനാത്ത് നഗരപരിധിയിൽ ടോയ്ലെറ്റ് സംവിധാനം ഇല്ലാത്തത് ജനങ്ങളെ വലക്കുന്നു. പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് ദുരിതത്തിലാകുന്നത്. നൂറ് കണക്കിന് യാത്രക്കാർ വന്നു പോകുന്നതും, നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മതിയായ ടോയ് ലെറ്റ് സംവിധാനം ഇല്ലാത്താണ് യാത്രക്കാരേയും വ്യാപാരികളേയും ഒരുപോലെ വലക്കുന്നത്. പട്ടണം ചുറ്റിയാൽ നിരവധി ടോയ്ലറ്റ് സമുച്ചയങ്ങൾ കാണാം. പക്ഷേ എല്ലാം പ്രവർത്തന രഹിതമാണ്.ഏനാത്ത് ബസ് ബേയിൽ ടോയ്‌ലറ്റ് കോംപ്ലക്സ്‌ പ്രവർത്തിച്ചിരുന്നു. പണം കൊടുത്ത് ഉപയോടിച്ചു കൊണ്ടിരുന്ന ഇവിടത്തെ ടോയ്ലെറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ടാങ്ക് പൊട്ടിയതാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മാർക്കറ്റിനകത്ത് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ടോയ്ലെറ്റ് ഉദ്ഘാടനം കഴിഞ്ഞതാണ്. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ ഉപയോഗിക്കുന്നില്ല. ഏനാത്ത് കവലയിലും ബാത്ത്റൂം സൗകര്യമുണ്ട്. ഇതും കാടുമൂടി പ്രവർത്ത രഹിതമാണ്. 15 വർഷത്തിലധികമായി ഇത് ഉപയോഗ ശൂന്യമായിട്ട്. ഇത് പുനർനിർമ്മിക്കാൻ ഏഴം കുളംപഞ്ചായത്ത് നാലു ലക്ഷം രൂപ അനുവദിച്ചെന്ന് പറയാൻ തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്ത് ഏരിയകളിലും ടേക് എ ബ്രേക്ക് പദ്ധതികളും മറ്റും നടത്തി സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് ഏനാത്തുപോലെ പ്രധാനപെട്ട നഗര പ്രദേശത്ത് ടോയ്ലെറ്റ് സംവിധാനം ഇല്ലാത്തത്.