അടൂർ : കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണയോഗം ഇന്ന് രാവിലെ 10ന് അടൂർ ടൂറിസ്റ്റ് ഹോമിൽ ജില്ലാ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ജില്ലയിലെ എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി ശ്രീകുമാർ ചെമ്പകശേരിൽ അറിയിച്ചു.