അടൂർ : മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച് തെങ്ങമം ജി.എൽ.പി സ്കൂളിൽ നടത്തിയ കവിയരങ്ങ് പൊതുജന ശ്രദ്ധനേടി. പുരാതന - ആധുനിക കവിത്രയങ്ങളുടേയും സമകാലീന എഴുത്തുകാരുടേയും വേഷങ്ങൾ ധരിച്ചെത്തിയ കുരുന്നുകൾ കവിതകൾ ചൊല്ലിയും കൃതികളെ പരിചയപ്പെടുത്തിയും മലയാള ഭാഷയെ മായാത്ത അനുഭവമാക്കിമാറ്റി. ചടങ്ങിൽ എസ്.എം.സി ചെയർമാൻ ജി.ആർ.രഘു, ഹെഡ്മാസ്റ്റർ സതീശൻ എന്നിവർ സംസാരിച്ചു. ഭാഷാ പ്രതിജ്ഞ, പുസ്തകപരിചയം, കവിതാലാപനം ഉൾപ്പെടെ നിരവധി പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.