അടൂർ : അടൂരിൽ 55 കോടി രൂപ നിക്ഷേപ സമാഹരണത്തിലൂടെ സമാഹരിക്കും. 42-ാമത് അ ടൂർ താലൂക്ക് നിക്ഷേപ സമാഹരണ യജ്ഞം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ അംഗം മുണ്ടപ്പള്ളി തോമസ് അദ്ധ്യക്ഷത വഹിച്ചു. അടൂർ എംപ്ളോയീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രവിചന്ദ്രൻ , ബാങ്ക് അംഗം ബാലകൃഷ്ണനിൽ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ നസീർ.എസ് , അസി. രജിസ്ട്രാർ ഓഡിറ്റ് ബീനാ മാത്യു, വിവിധ സഹകരണ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.