പത്തനംതിട്ട: കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ കോൺഗ്രസിന്റ ജനകീയ അടിത്തറ വിപുലമാകുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. സി.യു.സി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ശിവദാസൻ നായർ, പന്തളം സുധാകരൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മാലേത്ത് സരളാദേവി, എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, അഡ്വ. എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, പഴകുളം സതീഷ്, സി.യു.സി സംസ്ഥാന റസേർച്ച് ടീം അംഗങ്ങളായ പ്രമോദ് കോട്ടപ്പള്ളി, വനോദ് മേക്കാട്ട്, രാജീവ് മേച്ചേരി, സജീവ് ഒതയോത്ത്, ജെസി വർഗീസ്, വിൽസൺ തുണ്ടിയത്ത്, റെജി കെ.ജി എന്നിവർ പ്രസംഗിച്ചു