vallana
ഉദയകുമാറും ഭാര്യ രാജമ്മയും

ചെങ്ങന്നൂർ: ആറന്മുള പഞ്ചായത്തിലെ വല്ലന 13ാം വാർഡ് നിവാസികളായ കുടുംബം കാൻസർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. വികലാംഗനും നിർദ്ധന കുടുംബാംഗവുമായ ചുട്ടിപ്പാറ ചരിവുകാലായിൽ ഉദയന്റെ ഭാര്യ രാജമ്മയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കാൻസർ സെന്ററിൽ ചികിത്സയ്ക്ക്‌ പണംകണ്ടെത്താൻ കഴിയാതെ ദുരിതത്തിലായത്. വികലാംഗനാണെങ്കിലും മരപ്പണി ചെയ്ത് കുടുംബം പുലർത്തുകയാണ് ഉദയകുമാർ,, രാജമ്മ വീടുകളിൽ ചെറിയ പണികൾ ചെയ്തിരുന്നു. . ശരീര വേദനയെ തുടർന്ന് രണ്ട് മാസം മുമ്പ് നടത്തിയ പരിശോധനയിലാണ് കാൻസറിന്റെ ലക്ഷണങ്ങൾ രാജമ്മയിൽ കണ്ടത്. തുടർന്ന് ചികിത്സ കോട്ടയത്തേക്ക് മാറ്റി. സ്കാനിംഗിനും പരിശോധനകൾക്കും കോട്ടയത്ത് ആഴ്ചയിൽ രണ്ട് തവണയെങ്കിലും പോയിവരുന്നതിനും വേണ്ടി വരുന്ന പണച്ചെലവ് ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നില്ല. യാത്രയ്ക്കും ചികിത്സയ്ക്കുമായി ആയിരക്കണക്കിന് രൂപയാണ് ചെലവാകുന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരിയാണ് മകൾ. സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ് കുടുംബം.

Gouri C. U, Kerala State Co.operative Bank Ltd., Kidangannur Branch, A/c No. 40358101016336, IFSC code - IBKL0339PC