പള്ളിക്കൽ : ജില്ലാ നെഹ്റു യുവകേന്ദ്രയുടെയും ചാല ഹരിശ്രീ ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെയും നേതൃത്വത്തിൽ യന്ത്ര സഹായത്തോടെ തെങ്ങുകയറ്റത്തിൽ മൂന്ന് യുവതികളുൾപ്പടെ 25 ചേർക്ക് പരിശീലനം നൽകി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജി. ജഗദീശൻ , പള്ളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോപ്പിൽ ഗോപകുമാർ , പഞ്ചായത്തംഗം ശ്രീജ, ക്ലബ് സെക്രട്ടറി എ.അഭിജിത്ത്, ട്രഷറർ വിനയൻ ,ജി ശശികുമാർ,എന്നിവർ പ്രസംഗിച്ചു.