ഇലന്തൂർ : പ്രക്കാനം കിഴക്ക് ആലുംപാറ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 27, 28 , മാർച്ച് ഒന്ന് തീയതികളിൽ നടക്കും. 27ന് പുലർച്ചെ 5ന് ഹരിനാമകീർത്തനം, 5.30ന് നിർമ്മാല്യ ദർശനം , രാവിലെ 6.30ന് ഗണപതിഹോമം, 7.30ന് ഉഷഃപൂജ, 8ന് ഭാഗവത പാരായണം, 10ന് ഉച്ചപൂജ, 11.37ന് കൊടിയേറ്റ്. ഉച്ചയ്ക്ക് 2ന് ഭാഗവത പാരായണം, 6.30ന് ദീപാരാധന, 7.30ന് ഭജന, 8.30ന് അത്താഴപൂജ. 28ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം രാത്രി 7.30ന് മത പ്രഭാഷണം. മാർച്ച് ഒന്നിന് രാവിലെ 6.30ന് അഷ്ടദ്രവ്യഗണപതിഹോമം , 7ന് ഉഷഃപൂജ, വിശേഷാൽ പൂജകൾ, 7.30ന് മൃത്യുഞ്ജയഹോമം, 8ന് ശിവപുരാണ പാരായണം, 9ന് നവകം, അഭിഷേകം. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും മേൽശാന്തി ജിഷ്ണു നാരായണ ശർമ്മയും മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 5ന് ശിവസഹസ്രനാമാർച്ചന, ഭസ്മാഭിഷേകം, 6.30ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി 9ന് ഭക്തിഗാനസുധ, 11ന് ശിവരാത്രി പൂജയ്ക്ക് ശേഷം കൊടിയിറക്ക്.