ചെങ്ങന്നൂർ: ആലാ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഏഴാമത് തിരുവുത്സവവും പൊങ്കാല മഹോത്സവവും 27ന് നടക്കും. ക്ഷേത്ര തന്ത്രി വാസുദേവചൈതന്യ മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5ന് പളളിയുണർത്തൽ, 6ന് ഗണപതിഹോമം, 8ന് മൃത്യുഞ്ജയ ഹോമം, 9ന് പൊങ്കാല, 10.30ന് കലശപൂജ, 11ന് കാവിൽ നൂറുംപാലും, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും.