ചെങ്ങന്നൂർ:തിരഞ്ഞെടുപ്പു സംവിധാനങ്ങൾ പരിഷ്കരിക്കപ്പെടണമെന്ന് ജസ്റ്റീസ് കമാൽ പാഷ പറഞ്ഞു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ജുഡീഷ്യറിയും പൗര അവകാശങ്ങളും എന്ന വിഷയത്തിൽ 9-ാമത് റെവ.എ. എ. പൈലി സ്മാരക പ്രഭാഷണം നിർവഹിക്കുക ആയിരുന്നു അദ്ദേഹം. നിയമങ്ങളുടെ അപര്യപ്തതയല്ല, നീതി ലഭ്യമാകാത്തതാണ് ഇന്ത്യയിലെ അടിസ്ഥാന പ്രശ്നമെന്നും സമൂഹം പല സമ്മർദ്ദ ഗ്രൂപ്പുകളായി വില പേശുന്ന സാഹചര്യത്തിൽ സാമൂഹ്യ നീതി മരീചികയായി മാറുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനാധിപത്യ സംവിധാനങ്ങളിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ ഉണ്ടാകേണ്ടതിന്റെ അവശ്യകതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി അദ്ധ്യക്ഷത വഹിച്ചു. ഡോ.അജിത് വർഗീസ് ജോർജ്, ഡോ.പ്രിൻസൺ പി.സാമൂവേൽ, ഡോ.സുബി എലിസബത്ത് ഉമ്മൻ, ഡോ. എബി തോമസ്, ഡോ.കോശി മത്തായി,ഡോ. ബിജു തോമസ്‌, അനീഷ്‌ എസ് എന്നിവർ നേതൃത്വം നൽകി.