പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഡിപ്പാേയ്ക്ക് സമീപത്തെ ഒാട നിറഞ്ഞ് മാലിന്യം ഒഴുകിപ്പരന്നത് നഗരത്തിൽ ദുർഗന്ധമുണ്ടാക്കി. ഇന്നലെ വൈകിട്ട് പെയ്ത മഴയെ തുടർന്നാണ് മാലിന്യം ഒഴുകിയത്. ബാറിന് എതിർവശത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തുകൂടിയുള്ള ഒാടയാണ് നിറഞ്ഞത്. കക്കൂസ് ടാങ്കുകൾ പൊട്ടിയൊഴുകിയതാണെന്ന് പറയുന്നു. ദേവസ്വം ബോർഡ് ഒാഫീസിന് മുന്നിൽ കെട്ടിനിന്ന മലിനജലം ഒഴുക്ക് കൂടിയതോടെ സമീപത്തെ ശാസ്താ ക്ഷേത്രത്തിന് മുന്നിലേക്ക് പരന്നു. മഴ ശമിച്ചതിനെ തുടർന്നാണ് ഒഴുക്കു നിലച്ചത്.