പ​ന്ത​ളം: പെ​രു​മ്പു​ളി​ക്കൽ ശ്രീ​ദേ​വ​രു​ക്ഷേ​ത്ര​ത്തി​ലെ 61​-ാം ഭാ​ഗ​വ​ത സ​പ്​താ​ഹ​യ​ജ്ഞം നാ​ളെ ആ​രം​ഭി​ച്ച് മാർ​ച്ച് 2ന് സ​മാ​പി​ക്കും. ക​ല്ലി​മേൽ ഗം​ഗാ​ധർ​ജി​യാ​ണ് യ​ജ്ഞാ​ചാ​ര്യൻ. 24 ന് രാ​വി​ലെ 6 ന് ആ​ചാ​ര്യ​വ​ര​ണം . 6.30ന് ഭ​ദ്ര​ദീ​പ​പ്ര​തി​ഷ്ഠ , ഗ​ണ​പ​തി​ഹ​വ​നം. 7 ന് ഭാ​ഗ​വ​ത പാ​രാ​യ​ണം, 11 ന് വരാഹാവതാ​രം, 12 ന് ഭാ​ഗ​വ​ത ക​ഥാ പ്ര​വ​ച​നം ,7 ന് ഭാ​ഗ​വ​ത മ​ഹാ​ത്മ്യ​പ്ര​ഭാ​ഷ​ണം, തു​ടർ​ന്നു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 6.30 ന് ഗ​ണ​പ​തി​ഹ​വ​നം, വി​ഷ്​ണു സ​ഹ​സ്ര​നാ​മം, 7 മു​തൽ ഭാ​ഗ​വ​ത പാ​രാ​യ​ണം , 2 ന് ഭാ​ഗ​വ​ത ക​ഥാ​പ്ര വ​ച​നം, 7ന് സ​മൂ​ഹ പ്രാർ​ത്ഥ​ന.