കോഴഞ്ചേരി:പുരോഗമന കലാസാഹിത്യ സംഘം കോഴഞ്ചേരി ഏരിയ കമ്മിറ്റി റെഡ് ബുക്ക് ഡേ' ആചരിച്ചു സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.സി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം രാജൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം രാജേഷ് എസ് വള്ളിക്കോട് 'കമ്മ്യൂണിറ്റ് മാനിഫെസ്‌​റ്റോ ചരിത്രവും പ്രാധാന്യവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണവും പി.കെ.എസ് ജില്ലാ പ്രസി.കെ.എം.ഗോപി,ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം വി.കെ ബാബുരാജ് ,സി.പി.എം കോഴഞ്ചേരി സെക്രട്ടറി.എം.കെ വിജയൻ ,കവി എം.കെ കുട്ടപ്പൻ ,കോഴഞ്ചേരി പഞ്ചായത്തംഗം ബിജിലി പി. ഈശോ ,വനിത സാഹിതി ജില്ലാ കമ്മിറ്റിയംഗം അനിത ദിവോദയം പുരോഗമന കലാസാഹിത്യ സംഘംഏരിയ സെക്രട്ടറി അജീഷ്.പി, ജോ.സെക്രട്ടറി നൈജിൽ കെ ജോൺ എന്നിവർ സംസാരിച്ചു.