 
ചെങ്ങന്നൂർ: പഞ്ചപാണ്ടവ ക്ഷേത്രങ്ങളിൽ പ്രധാനക്ഷേത്രമായ ത്രിച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിലെ തീർത്ഥക്കുളം (ശംഖ് തീർത്ഥം) നവീകരിക്കുമ്പോൾ കണ്ടെത്തിയ പുരാതന തൂമ്പ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.സംഘ കാലത്ത് നിർമ്മിച്ചതാണ് ഇതെന്ന് കരുതുന്നു.
തൂമ്പ് സംരക്ഷിത സ്മാരകമായി നിലനിറുത്താനും കാലപ്പഴക്കം നിർണയിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. തൂമ്പ് കാണുവാൻ സൗകര്യപ്രദമായി വേണം ഇനിയുള്ള നിർമ്മാണ പ്രവത്തനങ്ങൾ നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.
തീർത്ഥക്കുളത്തിന് ശംഖ തീർത്ഥം എന്നാണ് പേര്. ശംഖാഭിഷേകമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട് . ശംഖിൽ ശുദ്ധജലം നിറച്ച് ദേവന് അഭിഷേകം നടത്തുകയും ഈ ജലം ശ്രീകോവിലിനുള്ളിലൂടെ ഭൂഗർഭത്തിലൂടെയുള്ള തുമ്പു വഴി തീർത്ഥക്കുളത്തിലെത്തുകയും ചെയ്യുന്നു.ഇതാണ് കുളത്തിന് ശംഖ തീർത്ഥം എന്ന പേര് വരുവാനുള്ള കാരണം എന്നും
ഇത്തരത്തിൽ ശ്രീകോവിലിൽ നിന്നും കുളത്തിലേക്ക് ഒരു തൂമ്പു കൂടി ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഇതും കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി ഉപദേശക സമിതി പ്രസിഡന്റ് മധുസൂദനൻ സോപാനം ,സെക്രട്ടറി എം.എസ് പ്രദീപ് കുമാർ, കവിയും സാഹിത്യകാരനും പ്രകൃതി സ്നേഹിയും ആയ ഒ.എസ് ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.