kamalasanan-

റാന്നി: സ്വകാര്യ ബസിന്റെ ഫുഡ് ബോഡിൽ നിന്ന് കാൽവഴുതി വീണ് മേലേടത്തു മേലേതിൽ വീട്ടിൽ എം.പി കമലാസനൻ (75) മരിച്ചു. ഇന്നലെ രാവിലെ 9 .30 ന് പെരുനാട്ടിലായിരുന്നു അപകടം. പെരുനാട് ചന്തയിൽ നിന്ന് മഠത്തുംമൂഴിയിലേക്ക് പോയ ഗ്രേസ് എന്ന ബസിൽ നിന്ന് പെരുനാട് അമ്പലത്തിനു സമീപം വച്ചാണ് വീണത്. സ്കൂളിൽ വിടുന്നതിന് കൊച്ചുമകളെ ബസിൽ കയറ്റിയ ശേഷം തിരിച്ചിറങ്ങുമ്പോൾ ബസ് മുൻപോട്ട് എടുത്തതാണ് അപകട കാരണമെന്ന് പൊലീസ് പറ‌ഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അലക്ഷ്യമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. സംസ്കാരം പിന്നീട്. ഭാര്യ -ശ്യാമള. മക്കൾ- ഷീബ, വിനോദ്.