ചെങ്ങന്നൂർ: പാണ്ഡവൻപാറ കാണാനെത്തിയ പെൺകുട്ടികൾക്ക് നേരെ അതിക്രമം. . പെൺകുട്ടികൾ നൽകിയ പരാതിയിൽ പാണ്ഡവൻപാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭാരവാഹിയായ ജയകുമാറിനെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനികളായ അഞ്ച് പേർ പാണ്ഡവൻപാറ കാണാന്നെത്തിയിരുന്നു. സ്ഥലത്തെത്തിയ ജയകുമാർ ഇവരെ ചോദ്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് കേസ്.