റാന്നി: കടുമീൻചിറ അരുവിപ്പുറം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തന്ത്രി തിരുവല്ല പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാടിൻറെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റി. ഇന്ന് വെളുപ്പിനെ 5.30ന് ഗണപതി ഹോമം, രാവിലെ ഏഴുമുതൽ ഭാഗവത പാരായണം, രാവിലെ 7.30ന് വൈകിട്ട് അഞ്ചിനും കൊടിമരച്ചുവട്ടിൽ പറയിടീയിൽ, വൈകിട്ട് 6.30ന് ദീപാരാധന 7.30ന് ശ്രീഭൂതബലിയോടുകൂടി നടയടക്കൽ തുടർന്ന് നാമസങ്കീർത്തനവും, പ്രഭാതവും നടക്കും.