bjp
ബി.ജെ.പി കൊഴുവല്ലൂർ 88-ാം നമ്പർ ബൂത്ത് സമ്മേളനം സംസ്ഥാന ജന:സെക്രട്ടറി അഡ്വ.പി സുധീർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലത്തിലെ കൊഴുവല്ലൂർ 88-ാം ബൂത്ത് സമ്മേളനവും ദീനദയാൽ - രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും, സമർപ്പണ നിധിയും നടത്തി.സമ്മേളനം ബി.ജെ.പി സംസ്ഥാന ജന:സെക്രട്ടറി അഡ്വ.പി സുധീർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കുട്ടൻ നായർ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് ഹരിപ്രിയ, മണ്ഡലം കമ്മിറ്റിയംഗം കമലഹാസൻ നായർ, പഞ്ചായത്ത് കമ്മിറ്റിയംഗം രതീഷ്, ബൂത്ത് സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ യു.ജി.ലി, നെറ്റ്,ജെ.ആർ.എഫ് നേടിയ രാരീ രാമചന്ദ്രനെ സുധീർ ആദരിച്ചു.