sivarathri

തിരുവല്ല: മന്നൻകരച്ചിറ ശ്രീ കേശവപുരം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവവും പുനഃപ്രതിഷ്ഠാ വാർഷികവും തുടങ്ങി. ദിവസവും രാവിലെ വിശേഷാൽ പൂജകൾ, ഏഴിന് പാരായണം, ഒന്നിന് അന്നദാനം. വൈകിട്ട് യജ്ഞശാലയിൽ സമൂഹപ്രാർത്ഥന, പ്രഭാഷണം എന്നിവയുണ്ടാകും. 26ന് രാവിലെ പത്തിന് രുഗ്മിണി സ്വയംവരപൂജ, വൈകിട്ട് 5ന് ലളിത സഹസ്രനാമ സമൂഹാർച്ചന. 28ന് രാവിലെ 11.15ന് അവഭൃഥസ്നാന ഘോഷയാത്ര 2ന് ശിവപുരാണ പാരായണം. മാർച്ച് ഒന്നിന് രാവിലെ 9ന് ശിവരാത്രി വിശേഷാൽ പൂജകൾ ഒന്നിന് സമൂഹസദ്യ രാത്രി എട്ടിന് നൃത്തസന്ധ്യ, പത്തിന് ഭക്തിഗാനസുധ, 12ന് ഏകാദശ രുദ്രാഭിഷേകത്തോടെ ശിവരാത്രി പൂജ.