banks
തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ താലൂക്ക് തല നിക്ഷേപ സമാഹരണ യജ്ഞം സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: സർക്കിൾ സഹകരണ യൂണിയന്റെ താലൂക്ക് തല നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. കടപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസഫ് തോമസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.വിജി നൈനാൻ, പഞ്ചായത്ത് അംഗം ജോർജ് തോമസ്, അസി.രജിസ്ട്രാർ എം.പി സുജാത,അസി. ഡയറക്ടർ ഗീതാ സുരേഷ്, അഡ്വ.സുരേഷ് പരുമല, ഉമ്മൻ മത്തായി, പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, ഗോപിനാഥപണിക്കർ, അലക്സ് തോമസ്, മിനി സുഗതൻ, ലളിത പ്രഹ്ളാദൻ, ടി.മണിയൻ, ആർ.അനീഷ് കുമാർ, സെക്രട്ടറി ഇൻ ചാർജ് കെ.വിപിൻ എന്നിവർ സംസാരിച്ചു.