
പത്തനംതിട്ട : ജനശ്രീ സുസ്ഥിരവികസന മിഷന്റെ നേതൃത്വത്തിൽ മ്യൂച്വൽ ബെനഫിറ്റ് ട്രസ്റ്റിൽ നിന്ന് ലോണെടുത്ത് കുടിശിക വരുത്തിയവർക്ക് കൂട്ടുപലിശയും പിഴപലിശയും നോട്ടീസ് ചാർജും വക്കീൽഫീസും ഒഴിവാക്കി അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയർമാൻ പഴകുളം ശിവദാസൻ, സെക്രട്ടറി ലീലാരാജൻ എന്നിവർ അറിയിച്ചു. അദാലത്ത് നടക്കുന്ന സ്ഥലവും തീയതിയും റാന്നി - ജനശ്രീ ഒാഫീസ്, ഇട്ടിയപ്പാറ 26ന് മൂന്നിന്. ആറൻമുള - ജനശ്രീ ജില്ലാഒാഫീസ്, പത്തനംതിട്ട, മാർച്ച് നാലിന് രാവിലെ 10ന്. കോന്നി - ചിറ്റാർ പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ഏഴിന് രാവിലെ 10ന്. അടൂർ - ജനശ്രീ ഒാഫീസ് പഴകുളം 10ന് രാവിലെ 10ന്. തിരുവല്ല - വൈ.എം.സി.എ 14ന് രാവിലെ 10ന്.