വള്ളിക്കോട്: മിൽമ ഡയറി പ്ലാന്റിലേക്ക് വള്ളിക്കോട് ശുദ്ധജല പദ്ധതിയിൽ നിന്ന് കുടിവെള്ളം ലഭ്യമാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം ജനവഞ്ചനയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
മിൽമാ പ്ലാന്റിലേക്ക് ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് വെള്ളം നൽകുവാൻ അനുമതി നൽകിയ ഗ്രാമപഞ്ചായത്തിന്റെയും വാട്ടർ അതോറിട്ടിയുടെയും നീക്കത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വള്ളിക്കോട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പ്രൊഫ. ജി. ജോൺ അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ബീനാ സോമൻ, റോസമ്മ ബാബുജി, കെ.ആർ പ്രമോദ്, വിമൽ വള്ളിക്കോട്, സുഭാഷ് നടുവിലേതിൽ, ആൻസി വർഗീസ്, പത്മ ബാലൻ, ലിസി ജോൺസൺ, രാജശേഖരൻ നായർ, പി.എൻ ശ്രീദത്ത്, സാംകുട്ടി പുളിക്കത്തറയിൽ, ജോർജ്ജ് വർഗീസ്, വർഗീസ് കുത്തുകല്ലുമ്പാട്ട്, കോശി കുഞ്ഞ്, ഫിലിപ്പ് കിടങ്ങിൽ, തോമസ് റ്റി. വർഗീസ്, ഷാജി തൈപ്ലാവിള, പ്രശാന്ത്, വി.ജി മത്തായി എന്നിവർ പ്രസംഗിച്ചു.