കോന്നി: വകയാർ, കൈതക്കര കോളനിയിൽ ജില്ലാ പഞ്ചായത്ത് 15ലക്ഷം രൂപ മുടക്കി ജില്ലാ മണ്ണ് സംരക്ഷണ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.ടി.അജോമോൻ നിർവഹിച്ചു. വാർഡ് മെമ്പർ മിനി റെജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എസ്.അരുൺകുമാർ, പഞ്ചായത്ത് അംഗം എം. വി.ഫിലിപ്പ്, സുർജിത് തങ്കൻ, പി.കെ.ഉത്തമൻ, ആശ പ്രകാശ്, സി.എ.പൊന്നമ്മ, സന്തോഷ് എന്നിവർ സംസാരിച്ചു.