തിരുവല്ല: ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം കൊടിയേറി. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ധർമ്മപതാക ഉയർത്തി. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി എന്നിവർ പങ്കെടുത്തു. തുടർന്ന് ക്ഷേത്രതന്ത്രി നാരായണപ്രസാദ് തന്ത്രിയുടെയും മേൽശാന്തി ഷിബുരാജ് ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടത്തി. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി സ്വാമി ശിവബോധനന്ദ ശിവശതകത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 9ന് സർപ്പപൂജ, നൂറും പാലും. 11.30ന് ശ്രീബലി. രാത്രി 9ന് നാടകം നാളെ രാവിലെ 6.30ന് സമൂഹ അഷ്ടദ്രവ്യഗണപതിഹോമം 7.30ന് പന്തീരടിപൂജ 11ന് ശ്രീബലി. തുടർന്ന് കലശാഭിഷേകം. 27ന് രാവിലെ 9ന് മഹാഗുരുപൂജ വൈകിട്ട് ദീപക്കാഴ്ച, തുടർന്ന് മുളപൂജ, സന്ധ്യാരവം. രാത്രി എട്ടിന് നാടൻപാട്ട്. 28ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, രാത്രി എട്ടിന് പള്ളിവേട്ട പുറപ്പാട്. 8.30ന് താലം വരവ് 9.30ന് പള്ളിവേട്ട വരവ്. മാർച്ച് ഒന്നിന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, 8.30ന് മൃത്യുഞ്ജയഹോമം, 11ന് ഗുരുവും ശിവനും എന്ന വിഷയത്തിൽ സൗമ്യ ഇ.ബാബു പ്രഭാഷണം നടത്തും. 12.30ന് സമൂഹസദ്യ. 5.30ന് കാഴ്ചശ്രീബലി, രാത്രി 10.35ന് ആറാട്ട് പുറപ്പാട്, തുടർന്ന് ആറാട്ട് വരവ്.