തിരുവല്ല: ജില്ലയിലെ ആദ്യ ചുണ്ടന്റെ നിർമ്മാണത്തിന് ചക്കുളം പ്രിയദർശിനി കുടുംബശ്രീ യൂണിറ്റ് 10,001 രൂപ നൽകി പങ്കാളിയായി. നിരണം ചുണ്ടന്റെ നിർമ്മാണത്തിന് കുടുംബശ്രീ യൂണിറ്റ് സംഭാവന നൽകുന്നത്. യൂണിറ്റ് പ്രസിഡന്റ് രാജമ്മ ശശി തുക ട്രഷറാർ ജോബി ആലപ്പാടിന് കൈമാറി. റവ.തോമസ് പുരയ്ക്കൽ, വാർഡ് മെമ്പർ സാറാമ്മ ഗീവർഗീസ്, അജിൽ പുരയ്ക്കൽ, റോബി തോമസ്, സുധർമ്മ മഹേഷൻ ദീലിപ്, അശോകൻ റെന്നി തേവേരിൽ എന്നിവർ സംസാരിച്ചു.