റാന്നി: നാറാണംമൂഴി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന 22 അങ്കണവാടിയിലേക്ക് ഗ്യാസ് സ്റ്റൗകൾ, 44 പ്രഷർ കുക്കർ, അവശ്യമായ പാത്രങ്ങൾ എന്നിവ 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്തു. പ്രസിഡന്റ് ബീനാ ജോബി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമതി അദ്ധ്യക്ഷ ഓമന പ്രസന്നൻ അംഗങ്ങളായ അഡ്വ.സാംജി ഇടമുറി, മിനി ഡൊമിനിക്ക്, അനിയൻ പി സി സോണിയ മനോജ്, റെനി വർഗ്ഗിസ്, പദ്ധതി നിർവഹണ ഉദ്ധ്യോഗസ്ഥ ഐ.സി.ഡി,എസ് സൂപ്പർവൈസർ സന്ധ്യ എന്നിവർ സംസാരിച്ചു.