റാന്നി: കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഹോട്ട്സ്പോട്ട് ലിസ്റ്റിൽ നിന്ന് നാറാണംമുഴി പഞ്ചായത്തിലെ വില്ലേജുകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാറാണംമുഴി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഡി.സി.സി വൈസ് പ്രസിഡന്റ് ടി. കെ.സാജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാറാണംമുഴി മണ്ഡലം പ്രസിഡന്റ് രാജൻ നീറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോർജ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി തോമസ്, സിബി താഴത്തില്ലത്ത്, നാറാണംമുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി, അഡ്വ.സാംജി ഇടമുറി, എ.കെ. ലാലു, ജയിംസ് രാമനാട്ട്, കെ .കെ. ഗോപിനാഥൻ, ഷിബു തോണിക്കടവിൽ എന്നിവർ പ്രസംഗിച്ചു.