പുല്ലാട്: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എഴുമറ്റൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് അത്യന്താധുനിക സൗകര്യങ്ങൾ ഉളള പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് നബാർഡ് ആർ.ഐ.ഡിഎഫ് വഴി 8കോടി രൂപ അനുവദിപ്പിച്ച പ്രമോദ് നാരായണൻ എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫും, വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിയും അഭിനന്ദിച്ചു. നിലവിലുള്ള നാല് പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചു മാറ്റി ലേലം ചെയ്യുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉണ്ണി പ്ലാച്ചേരി പഞ്ഞു.