അടൂർ : കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.സി. പി അടൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു.. നിയോജക മണ്ഡലം പ്രസിഡന്റ് മേലൂട് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം. അലാവുദീൻ ഉദ്ഘാടനം ചെയ്‌തു. ഹരി പതഞ്ജലി, രാജൻ അനശ്വര, പി. കെ. റോയ്, വിലാസ് ഐക്കാട്, അജി ചരുവിള, എൽ. എസ്‌. സുരേഷ്, ശശികുമാർ താന്നിക്കൽ, തെരേസ ജോർജ്, അനന്തു കെ സനൽ, അഡ്വ : ശ്രീഗണേഷ്, ജി. അനുരാജ് എന്നിവർ പ്രസംഗിച്ചു...