കോന്നി: ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 1ന് നടക്കും. പുലർച്ചെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6 . 30 ന് അഷ്ട്ടാഭിഷേകം, 7 : 30 ന് ഉഷപൂജ, 8 മുതൽ ഭഗവതപാരായണം, 10ന് മൃത്യുഞ്ജയ ഹോമം, 11ന് വില്വപത്ര അർച്ചന, 11 : 30 ന് ഉച്ചപൂജ, 12 : 30 മുതൽ അന്നദാനം, വൈകിട്ട് 5 ന് ഘോഷയാത്ര, 6 : 30 ന് നീരാഞ്ജനം, 7 ന് ദീപാരാധന, ദീപകാഴച, 8 ന് അത്താഴപൂജ, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരന്റെ ആധ്യാത്മിക പ്രഭാഷണം, 10 ഭജന, 11 മുതൽ ഭക്തിഗാനമേള, രാത്രി 11ന് യാമപൂജ.