 
അടൂർ: പത്തനംതിട്ട , കൊല്ലം ജില്ലകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനും നാടിന്റെ സമഗ്ര പുരോഗതിക്കും ജീവിതം ഉഴിഞ്ഞുവെച്ച ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു ജി. ശ്രീധരൻപിള്ളയെന്ന് സി.പി .ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ പറഞ്ഞു. ജി. ശ്രീധരൻപിള്ളയുടെ രണ്ടാമത് ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. . സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സി.പി.ഐ ജില്ലാ അസി: സെക്രട്ടറി ഡി.സജി, ചെങ്ങറ സുരേന്ദ്രൻ , സി.പി.എം ഏരിയ സെക്രട്ടറി അഡ്വ: എസ് . മനോജ്, ജില്ലാ എക്സിക്യൂട്ടിവ് അംഗം റ്റി. മുരുകേഷ്, അരുൺ കെ.എസ് മണ്ണടി, സി.പി.ഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജില്ലാ കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ പിള്ള, ജി. കുട്ടപ്പൻ, തുമ്പമൺ രവി, ജി.രാധാകൃഷ്ണൻ, കുറുമ്പകര രാമകൃഷ്ണൻ, കെ.പത്മിനിയമ്മ, എം.മധു, ജി. ബൈജു, എ.പി സന്തോഷ്, വിനോദ് തുണ്ടത്തിൽ, സി. സുരേഷ് ബാബു. ബോബി മാത്തുണ്ണി. കെ.സി.സരസൻ, ജി.മോഹനേന്ദ്രക്കുറുപ്പ് , സി.രാധാകൃഷ്ണൻ, കെ.വിശ്വംഭരൻ, ആർ.സുരേഷ് കുമാർ കെ.സാജൻ, ഡി.തങ്കമണി, ഷിജാ ഷാനവാസ് വൈഷണവി, അശ്വിൻ മണ്ണടി ,റ്റി.ആർ.ബിജു, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അടൂർ ജനറൽ ആശുപത്രിയിൽ രോഗികൾക്കും കുട്ടിരിപ്പുകാർക്കും കുടുംബത്തിന്റെ വകയായി ഉച്ചഭക്ഷണവും നൽകി.