ചെങ്ങന്നൂർ: ഏഴാം വയസിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിൽ ഇടം നേടിയ കൊച്ചു മിടുക്കൻ നാടിന് അഭിമാനമാകുന്നു. ചെങ്ങന്നൂർ കാരയ്ക്കാട് തട്ടാരേത്ത് വീട്ടിൽ രാജേഷ്-ധന്യ ദമ്പതികളുടെ മകനായ വിഘ്നേഷാണ് ചെറുപ്രായത്തിൽ റെക്കാഡ് ബുക്കിൽ ഇടം നേടിയത്. 1945 മുതൽ 2075 വരെയുളള വർഷത്തെ തീയതികൾ പറഞ്ഞാൽ ഏത് ദിവസമാണെന്ന് കൃതൃമായി വിഘ്നേഷ് മൂന്നു മിനിറ്രിനുളളിൽ പറയും. കൊവിഡ് ക്കാലത്താണ് വിഘ്നേഷിലുളള ഈ കഴിവ് വീട്ടുകാർ തിരച്ചറിഞ്ഞത്. വിഘ്നേഷ് പറയുന്ന ഉത്തരങ്ങൾ കൃത്യമാണോ എന്ന് ആദ്യം കലണ്ടറിൽ നോക്കിയാണ് കണ്ടുപിടിച്ചത്. അത് ശരിയാണെന്ന് കണ്ടതോടെ വർഷങ്ങൾ മുന്നോട്ടും പിറകോട്ടുമുളള തീയതികൾ ചോദിച്ചു. അതിനും ശരിയായ ഉത്തരമാണ് ലഭിച്ചത്. പെരുമ്പാവൂർ പിമല സെട്രൽ സ്ക്കൂളിലെ രണ്ടാം രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് വിഘ്നേഷ്. പിതാവ് രാജേഷ് വിദേശത്താണ് ജോലി ചെയ്യുന്നത്. മാതാവ് ധന്യ അങ്കമാലി എൽ.പി.ജിയിലെ ഉദ്യോഗസ്ഥയാണ്.