പ്രമാടം : പ്രമാടം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം തുടങ്ങി. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, 9 മുതൽ ധാര, വിശേഷാൽ പൂജകൾ, ഉച്ചപൂജ, വൈകിട്ട് 6.45ന് ദീപാരാധന എന്നിവ ഉണ്ടായിരിക്കും. 25ന് രാത്രി 7.30ന് ഭക്തിഗാനസുധ. 26ന് രാത്രി 7.30ന് ഗാനമേള. 27ന് രാത്രി 7.30ന് ഭക്തിഗാനമേള എന്നിവ നടക്കും. ശിവരാത്രി ദിവസമായി മാർച്ച് ഒന്നിന് രാവിലെ 5.30ന് മഹാഗണപതിഹോമം, 6.30 മുതൽ അഭിഷേകം, ഉഷ:പൂജ, ധാര, വിശേഷാൽ പൂജകൾ, 7.30 മുതൽ തിരുമുന്നിൽ പറ സ്വീകരിക്കൽ, ശിവപുരാണ പാരായണം, 11.30ന് നവകം, ശ്രീഭൂതബലി, കലശപൂജകൾ, ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ, വൈകിട്ട് 6.45ന് നിറമാലയോടുകൂടിയ ദീപാരാധന, രാത്രി 7.30ന് കാഴ്ചശ്രീബലി, സേവ, വലിയകാണിക്ക, 10.30ന് സംഗീത സദസ്, പന്ത്റണ്ടിന് അഷ്ടാഭിഷേകം, യാമപൂജ, പുലർച്ചെ 1.30ന് കഥാപ്രസംഗം എന്നിവയോടെ സമാപിക്കും.