അടൂർ: സംസ്ഥാന സഹകരണ വകുപ്പ് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിലുള്ള എല്ലാ ഭവനങ്ങളും ഭരണസമിതിയും ജീവനക്കാരും സന്ദർശിക്കുന്ന സഹകാരി സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു.ബാങ്കിന്റെ വിവിധ സേവനങ്ങൾ എല്ലാ ഭവനങ്ങളിലും എത്തിക്കുക,വിദ്യാർത്ഥികളിലും പുതുതലമുറയിലും സമ്പാദ്യശീലം വളർത്തിയെടുക്കുക,പുതിയ ചിട്ടി അക്കൗണ്ടുകൾ ചേർക്കുക,ബാങ്ക് പുതുതായി ആരംഭിച്ച കോപ്മാർട്ട് ഹൈപ്പർമാർക്കറ്റ് ,സഹകരണ സീഫുഡ് റസ്റ്റോറന്റ് ,മത്സ്യഫെഡ് ഫിഷ് സ്റ്റാൾ, നീതി മെഡിക്കൽ സ്റ്റോർ തുടങ്ങിയവയുടെ സേവനം എത്തിക്കുക എന്നതാണ് ലക്ഷ്യം.ഇന്ന് രാവിലെ 10.30 ന് ബാങ്ക് കോൺഫറൻസ് ഹാളിൽ കൂടുന്ന യോഗത്തിൽ സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമകോർപ്പറേഷൻ ചെയർമാൻ .കെ. ജി പ്രേംജിത്ത് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് കളീയ്ക്കൽ അദ്ധ്യക്ഷതവഹിക്കും.