p-rajesh
പി. രാജേഷ് കുമാർ

ചെങ്ങന്നൂർ: രാജേഷിനെ ഭാഗ്യദേവത കടാക്ഷിച്ചത് 75 ലക്ഷം നൽകിയാണ്. സംസ്ഥാന ഭാഗ്യക്കുറി സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ചെങ്ങന്നൂർ കല്ലിശേരി മലയിൽപറമ്പിൽ കിഴക്കേതിൽ പി. രാജേഷ് കുമാറിനെ തേടിയെത്തിയത്. കല്ലിശേരി ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തുന്ന തമ്പിയുടെ കൈയിൽ നിന്നെടുത്ത എസ്.കെ. 958712 എന്ന നമ്പർ ടിക്കറ്റിനായിരുന്നു ഭാഗ്യം. ചൊവ്വാഴ്ച നടത്തിയ നറുക്കെടുപ്പിൽ കല്ലിശേരിയിൽ വിറ്റ ടിക്കറ്റിന് സമ്മാനമുള്ളതായി വാർത്ത നാട്ടിൽ പരന്നിരുന്നു. ഇക്കാര്യം രാജേഷും അറിഞ്ഞിരുന്നെങ്കിലും ബുധനാഴ്ച പത്രത്തിൽ നോക്കിയ പ്പോഴാണ് തനിക്കാണ് ഭാഗ്യമെന്ന് അറിയുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ്. . "വലിയ ആഗ്രഹങ്ങളില്ല. എട്ടര ലക്ഷത്തോളം രൂപ കടമുണ്ട്. അത് വീട്ടണം. ഒരു കൊച്ചുവീട് സ്വന്തമായി വേണം ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കില്ല."ഭാര്യ സി.പി. അനിതയും മക്കളായ ശിവാനിയും ശിവനന്ദയും രാജേഷിനൊപ്പം ആഹ്ളാദത്തിലാണ്.