അടൂർ:പരിസ്ഥിതി ദിനത്തിൽ നടാനായി ഉൽപ്പാദിപ്പിച്ച തൈകൾ പഞ്ചായത്തുകൾക്ക് കൈമാറി. ഏറത്ത് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സോഷ്യൽ ഫോറസ്ട്രി യുമായി ചേർന്ന് മണക്കാല എൻജിനീയറിംഗ് കോളേജ് കോമ്പൗണ്ടിൽ സജ്ജീകരിച്ച നെഴ്സറിയിൽ ഉല്പാദിപ്പിച്ച 17ൽപ്പരം ഇനങ്ങളിൽപ്പെട്ട തൈകളാണ് പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റ കീഴിലുള്ള ഏറത്ത്, ഏനാദിമംഗലം ഏഴംകുളം കടമ്പനാട് ,കൊടുമൺ പള്ളിക്കൽ പഞ്ചായത്തുകളിൽ നടുന്നത്. പരിസ്ഥിതി ദിനത്തിൽ തൈകൾ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്തുകളിൽ നട്ട് പരിപാലിക്കും. പഞ്ചായത്തുകളിലെ സെക്കൻഡറി ബെഡിലേക്ക് തൈകൾ മാറ്റി നടുന്നതിനായി ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റെ ടി.വി.പുഷ്പവല്ലിക്ക് തൈ കൈമാറി ഉദ്ഘാടനം ചെയ്തു.