 
പത്തനംതിട്ട : വീടിനുള്ളിൽ അതിക്രമിച്ചുകടന്ന് സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കഴുത്തിലെ സ്വർണമാല കവർന്ന തമിഴ് നാട് സ്വദേശികളായ രണ്ടു പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടി. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ അയിരൂർ പേരൂർച്ചാൽ വടക്കിനേത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുലിംഗമാണ് അറസ്റ്റിലായത്. 21 ന് വൈകിട്ട് 4 മണിക്ക് കോയിപ്രം കാഞ്ഞീറ്റുകര പേരൂർച്ചാൽ വടക്കിനേത്ത് കെ. പി. രമണിയമ്മയുടെ മാലയാണ് മോഷ്ടിച്ചത്. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോയിപ്രം എസ് .ഐ അനൂപ്, സി. പി.ഒ മാരായ ബിലു,ഷെബി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.തമിഴ്‌നാട് കന്യാകുമാരി പൊട്ടാൽക്കുഴി കൽക്കുളം 8/50 വീട്ടിൽ പ്രദീബൻ ചിദംബരമാണ് ഒന്നാം പ്രതി. .