പന്തളം : പന്തളം എൻ. എസ്. എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ധനസഹായം യൂണിയനിലെ 86 കര യോഗങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ആർ.ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. എ.കെ. വിജയൻ, ടി എൻ കൃഷ്ണക്കുറുപ്പ്, അഡ്വ. പി. എൻ രാമകൃഷ്ണപിള്ള, കെ .ശിവശങ്കരപിള്ള, ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ, കെ. ശ്രീധരൻ പിള്ള, മോഹനൻ പിള്ള, ആർ.സോമനുണ്ണിത്താൻ കുസുമകുമാരി, ആർ.വിജയകുമാർ, യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ വിപിൻ കുമാർ എന്നിവർ പ്രസംഗിച്ചു.