y

പന്തളം: പന്തളം നഗരസഭാ ഗവ. മാതൃകാ ഹോമിയോ ഡിസ്‌പെൻസറിയിൽ ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ യോഗ പരിശീലനം തുടങ്ങി. മരാമത്ത് കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ രാധാവിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു.

ഹോമിയോ ഡി.എം.ഒ ഡോ. ഡി. ബിജു കുമാർ മുഖ്യ പ്രഭാഷണവും ആയുഷ് മിഷൻ ഡിപിഎം ഡോ. സുനിത പദ്ധതി വിശദീകരണവും നടത്തി. സീന.കെ, അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ, കെ.ആർ. വിജയകുമാർ, കെ.ആർ. രവി, ശോഭനകുമാരി, ,കെ.വി. ശ്രീദേവി , ഡോ. ബിജി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.