 
കൊടുമൺ: അങ്ങാടിക്കൽ എസ്. എൻ .വി ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ബക്കരി ബാങ്കും പാലിയേറ്റീവ് യൂണിറ്റും തുടങ്ങി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന സാമൂഹ്യക്ഷേമ പരിപാടിയായ സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗാമാണിത്. വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ അർഹരായ എൻ. എസ്. എസ് വോളന്റിയർമാർക്കാണ് ബക്കരി ബാങ്കിൽ നിന്ന് ആടിനെ നൽകുന്നത്. സ്കൂൾ മുൻ മാനേജർ സി.വി. ചന്ദ്രൻ വിതരണം നിർവഹിച്ചു. സ്‌കൂൾ മാനേജർ രാജൻ ഡി.ബോസ് അദ്ധ്യക്ഷത വഹിച്ചു.പി.റ്റി.എ പ്രസിഡന്റ് കെ.കെ അശോക് കുമാർ, പ്രിൻസിപ്പൽമാരായ എം.എൻ. പ്രകാശ്, രമാദേവി എസ്, വൈസ് പ്രിൻസിപ്പൽ ദയാരാജ്, സ്റ്റാഫ് സെക്രട്ടറി ജെ.ശ്യാം , പ്രോഗ്രാം ഓഫീസർ ഡി. അജിതകുമാരി, പി എ സി അംഗം റോയി വർഗീസ്, ആർ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗനിർണ്ണയവും കിടപ്പു രോഗികൾക്കുള്ള സാന്ത്വന സഹായവും ആരംഭിച്ചു. കുരിയറ കോളനിയിൽ നടന്ന ക്യാമ്പിൽ ജി. ബോബി, ജയപ്രകാശ് എസ് , വിജി ജോൺ, സുജാ കുമാരി എൽ, ബീന വി, മൃദുലരാജ്, ദീപ വോളന്റിയർമാരായ പാർവ്വതി എസ്, അഷിന ഷാജി, നന്ദിത, അഞ്ജു, റിൻസി എന്നിവർ നേതൃത്വം നല്കി.