counter
തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിന്‌ മുന്നിൽ സജ്ജമാക്കിയ കുടിവെള്ള വിതരണ കൗണ്ടറിന്റെ ഉദ്‌ഘാടനം കേരള വാട്ടർ അതോറിറ്റി അസി. എക്സിക്യുട്ടീവ് എൻജിനിയർ ബി. വത്സലാകുമാരി നിർവ്വഹിക്കുന്നു

തിരുവല്ല: നഗരത്തിലെത്തുന്നവർക്ക് ദാഹം ശമിപ്പിക്കാനായി ജോയ്ആലുക്കാസ് ഫൗണ്ടേഷനും കേരള വാട്ടർ അതോറിറ്റിയും ജനമൈത്രി പൊലീസും സംയുക്തമായി 'തണ്ണീർ പന്തൽ' കുടിവെള്ള വിതരണ കൗണ്ടർ തുടങ്ങി. തിരുവല്ല ജോയ് ആലുക്കാസ് ഷോറൂമിന്‌ മുൻവശത്ത് തയ്യാറാക്കിയിരിക്കുന്ന കൗണ്ടറിന്റെ ഉദ്‌ഘാടനം വാട്ടർ അതോറിറ്റി അസി. എക്സിക്യുട്ടീവ് എൻജിനിയർ ബി. വത്സലാകുമാരി നിർവഹിച്ചു. ലോഗോ പ്രകാശനം സബ് ഇൻസ്‌പെക്ടർ രാജൻ പി.കെ നിർവഹിച്ചു. ജനമൈത്രി പൊലീസ് റിയാസ്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, അസിസ്റ്റന്റ് മാനേജർ വിജയ് പോൾ, ജ്വല്ലറി അസിസ്റ്റന്റ് മാനേജർ രാകേഷ് പി, പി.ആർ.ഓ ടി.സി ലോറൻസ് എന്നിവർ പങ്കെടുത്തു.