1
മുറ്റത്തുമാവിൽ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീയണക്കുന്നു.

മല്ലപ്പള്ളി : ആനിക്കാട് മുറ്റത്തുമാവ് ജംഗ്ഷന് സമീപത്ത് കച്ചിലോറി വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്. നാട്ടുകാരുടെ ശ്രമഫലമായി ലോറിയിൽ നിന്നും കച്ചി നീക്കം ചെയ്തത് വൻ ദുരന്തം ഒഴിവാക്കാനിടയായി. തിരുവല്ലയിൽ നിന്നും അഗ്നി രക്ഷാസേനയും, കീഴ് വായ്പൂര് പൊലീസും , നാട്ടുകാരും ചേർന്ന് തീയണച്ചു. ആളപായമോ, ലോറിക്ക് കേടുപാടുകളോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.