പത്തനംതിട്ട : നാരങ്ങാനം മഠത്തുംപടി ഭദ്രകാളി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവത്തിന് നാളെ 8.30നും 8.59നും മദ്ധ്യേ കൊടിയേറും. ക്ഷേത്രം തന്ത്രി എം.ലാൽ പ്രസാദ് ഭട്ടതിരിയും മേൽശാന്തി അരുൺ ശർമയും മുഖ്യകാർമികത്വം നൽകും. 10.30ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം. രാത്രി 9.30ന് പടയണി ചൂട്ട് വയ്പ്. ഇന്ന് 101 കലം വഴിപാട് നടക്കും. 27ന് രാവിലെ 7.30 മുതൽ നാരായണീയ പാരായണം. രാത്രി 10ന് പടയണി. മാർച്ച് ഒന്നിന് 7.30 മുതൽ ദേവി ഭാഗവതപാരായണം. രാത്രി 9 മുതൽ നൃത്തനൃത്യങ്ങൾ. ഏഴാം ഉത്സവദിനമായ മാർച്ച് 4ന് 10.30 മുതൽ ഉത്സവബലി ദർശനം.രാത്രി 10ന് പടയണിയിൽ കൂട്ടക്കോലം. മാർച്ച് 5ന് രാത്രി 8 മുതൽ സംഗീതാർച്ചന. രാത്രി 10ന് വലിയ പടയണി. 6ന് രാവിലെ 7.30 മുതൽ അൻപൊലി സമർപ്പണം. വൈകിട്ട് ഏഴിന് കളമെഴുത്തും പാട്ടും. രാത്രി 12ന് പളളിവേട്ട എഴുന്നെളളത്ത്. 7ന് ഉച്ചയ്ക്ക് 2.30ന് ആറാട്ട് എഴുന്നെളളത്ത്. വൈകിട്ട് 7ന് ആറാട്ട് എതിരേൽപ്പ്. 8.30ന് നൃത്തനൃത്യങ്ങൾ. 10.30ന് ഓട്ടൻതുളളൽ. 12ന് പടയണി. വാർത്താ സമ്മേളനത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.ജി.സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് പി.എസ്.രതീഷ് കുമാർ, പി.കെ.ശ്രീധരൻ നായർ എന്നിവർ പങ്കെടുത്തു.