1
ജലവിതരണം മുടങ്ങിയ വേങ്ങഴ പമ്പുസെറ്റും കാടുകയറിയ മഞ്ചാടി കവല, അട്ടക്കുഴിയിലെ ഹാന്റ് പമ്പുകളും

മല്ലപ്പള്ളി : എഴുമറ്റൂരിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. കാടു കയറിയ കുഴൽക്കിണർ പരിസരം വൃത്തിയാക്കുന്നതിനോ, നന്നാക്കുന്നതിനോ നടപടി സ്ഥീകരിക്കാതെ അധികൃതർ. റോഡ് അരുകുകളിലെ ഹാന്റെ പമ്പുകൾ കാടുകയറികിടക്കുകയാണ്. കൊറ്റൻകുടി മുതൽ മാക്കാട് വരെ രണ്ട് കിലോമീറ്ററുകൾക്കുള്ളിൽഏഴ് കുഴൽ കിണറുകളാണ് ഉള്ളത്. ഇതിൽ അഞ്ചെണ്ണം ഹാൻഡ് പമ്പ്‌ ഉള്ളവയാണെങ്കിലും രണ്ട് എണ്ണത്തിൽ മാത്രമാണ് ജലലഭ്യത ഉറപ്പുള്ളത്. രണ്ടെണ്ണം ചെറുകിട കുടിവെള്ള പദ്ധതികളാണെങ്കിലും വേങ്ങഴയിലെ പദ്ധതി മോട്ടർ ഷെഡും പൈപ്പുകളുമായി ഒതുങ്ങി ജലലഭ്യത ഇല്ലാത്ത പദ്ധതിയുടെ പുനരുദ്ധാരണത്തിനായി 2016ൽ 127000 രൂപ മുടക്കി. തെക്കേമുറി പടിയിൽ 2006ൽ കുഴൽ കിണർ നിർമ്മിച്ചു പദ്ധതി ആരംഭിച്ചു. തനത് വർഷത്തിൽ തന്നെ പദ്ധതി മരവിച്ചു. പഞ്ചായത്തിൽ ജലഅതോറിറ്റിയുടെ പൈപ്പുകൾ ഉണ്ടെങ്കിലും വിതരണവും പേരിന് മാത്രമാണ്. ജലലഭ്യത ഉറപ്പുള്ള അട്ടക്കുഴിയിലെ കുഴൽ കിണറിൽ ചെറുകിട ശുദ്ധജല പദ്ധതി ആരംഭിച്ചാൽ കൊറ്റൻ കുടി, പള്ളിക്കുന്ന്, വേങ്ങഴ, വേങ്ങഴത്തടം, ഞാറയ്ക്കാട്ട് പ്രദേശങ്ങളിൽ ജലലഭ്യത ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊറ്റൻകുടി പള്ളിക്കുന്ന് ശുദ്ധജല പദ്ധതിക്കായി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 20ലക്ഷം രൂപ അംഗീകാരം നല്കിട്ടുണ്ട്.

പുതിയ കുഴൽ കിണറിന്റെ നിർമ്മാണം ഒഴിവാക്കി പകരം അട്ടക്കുഴിയിലെ ജലലഭ്യത ഉറപ്പുള്ള കുഴൽക്കിണർ ഉപയോഗിച്ച് പദ്ധതി നടപ്പാക്കണം

(നാട്ടുകാർ)

-കൊറ്റൻകുടി മുതൽ മാക്കാട് വരെ രണ്ട് കിലോമീറ്ററുകൾക്കുള്ളിൽ 7 കുഴൽക്കിണർ

-വെള്ളമുള്ളത് 2എണ്ണത്തിൽ മാത്രം