പത്തനംതിട്ട: നാടക സിനിമാ രംഗത്തെ അഭിനയ പ്രതിഭ കെ.പി.എസി ലളിതയുടെ നിര്യാണത്തിൽ തിലകൻ സ്മാരക വേദി അനുശോചന യോഗം നടത്തി. നാടക സിനിമ രംഗത്ത് നൽകിയ സംഭാവനകൾ സ്മരിച്ചു. തിലകന്റെ നാമത്തിലുള്ള ആദ്യത്തെ പുരസ്‌കാരം ഏറ്റുവാങ്ങിയ കെ.പി.എസി ലളിത തിലകനെ പോലെ തന്നെ മലയാള നാടക ചലച്ചിത്ര രംഗത്ത് നൽകിയ സംഭാവനകൾ നിരവധി ആണെന്ന് യോഗം ചർച്ച ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് രാജു ഏബ്രഹാം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, സി.വി.ചന്ദ്രൻ,​ കെ.എം ഏബ്രഹാം, ബിനോയ് വേളൂർ, മണ്ണടി പ്രഭ, രാജു എൽ പോൾ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി