പന്തളം : ഇ.കെ.നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ പന്തളം സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്ങാരം മുളക്കാംതുണ്ടിൽ രാജമ്മയ്ക്ക് വീൽചെയർ നൽകി. ഫൗണ്ടേഷൻ രക്ഷാധികാരി കെ.പി.സി.കുറുപ്പ് വീൽചെയർ കൈമാറി. പ്രസിഡന്റ് ഡോ.പി.ജെ.പ്രദീപ് കുമാർ,സെക്രട്ടറി വി.പി.രാജേശ്വരൻ നായർ ,സോണൽ കമ്മിറ്റി പ്രസിഡന്റ് ഷെഫിൻ റജീബ് ഖാൻ,സെക്രട്ടറി പി.എൻ.സുരേഷ് ,ഇ.ഫസൽ,എസ് .കൃഷ്ണകുമാർ,രാധ രാമചന്ദ്രൻ,ജെ.സലീം,റജീന സലീം എന്നീവർ പങ്കെടുത്തു.